THE IDEOLOGICAL BEDROCK OF KHSMSA

സംഘങ്ങൾ അഥവാ ഗ്രൂപ്പുകൾ  ഉണ്ടാകുന്നത് commonalities നെ അടിസ്ഥാനമാക്കിയാണ് . interest based groups, ideology-based groups, identity based groups, Need based groups, service based groups, event based groups അങ്ങനെ എല്ലാത്തരം ഗ്രൂപ്പുകളെയും ഒരുമിച്ചു നിർത്തുന്ന binding force, The identifying  DNA Strand of any grouping എന്നത് Commonality of something ആണ്, എത്ര divergent group ആയാലും അവയിൽ ഒരു Least Common Multiple / Factor കണ്ടെത്താൻ കഴിയും .
 
ഒരു monolithic identity ആയിരിക്കെത്തന്നെ ഗ്രൂപ്പുകൾക്ക് subaltern micro identities ഉണ്ടാകും. ഭൂമിയും അന്തരീക്ഷവും പല പാളികളാൽ രൂപപ്പെട്ടിരിക്കുന്നതു പോലെ തന്നെയാണ് ഗ്രൂപ്പുകൾക്കുള്ളിലെ Sub group കളും, micro identities ഉം. ഒരേ സമയം ഏകശിലാരൂപവും സ്വഭാവവും പ്രകടിപ്പിക്കുന്നതിനൊപ്പം തന്നെ കൂടുതൽ അടുത്തു പരിശോധിച്ചാൽ വ്യത്യസ്ഥ ഘടനയും, സ്വഭാവവുമുള്ള അരുകൾ എല്ലാ തരം  Commonalities ന്റെ ഉള്ളിലും കാണാവുന്നതാണ്
 
KHSMSA യും ഒട്ടും വ്യത്യസ്ഥമല്ല. ആരോഗ്യ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം എന്ന Super Structure ന് അകത്തു തന്നെ രാഷ്ട്രീയ, ജാതി, മത, വർണ്ണ, വർഗ്ഗ, ലിംഗ, പ്രാദേശീക വൈവിധ്യങ്ങളുമുണ്ട് . ഈ നാനാത്വം ഉൾക്കൊണ്ടു കൊണ്ടു തന്നെ അവ തമ്മിൽ സഹവർത്തിത്വവും , സഹകരണവും, സാഹോദര്യവും ഊട്ടിയുറപ്പിച്ചു കൊണ്ട് ഏകത്വം സൃഷ്ടിക്കുക എന്നതാണ് KHSMSA യുടെ മർമ്മ പ്രധാനമായ ideological Orientation.
 
KHSMSA യുടെ മേൽപ്പറഞ്ഞ ആദർശത്തെ അടിസ്ഥാനമാക്കിയാണ് അതിന്റെ social media group കളും വിഭാവനം ചെയ്തിട്ടുള്ളത് . വ്യത്യസ്ഥങ്ങളായ interest group കൾ / സ്ഥാപിത താല്പര്യങ്ങൾ ഒരു കൂരയ്ക്കു കീഴേ വരുമ്പോൾ dominance നു വേണ്ടിയുള്ള pulls & pressures സ്വാഭാവികമായും ഉണ്ടാകും, ഇത്തരം സമ്മർദ്ദങ്ങളെ manage ചെയ്യുന്നതോടൊപ്പം, മിനിസ്റ്റീരിയൽ സമൂഹത്തിന്റെ പൊതുനന്മയ്ക്കായി വൈരുദ്ധ്യാത്മക ശക്തികൾക്ക് ഒരുമിച്ചു പ്രവർത്തിക്കാവുന്ന പൊതു ആശയ തലങ്ങൾ കണ്ടെത്തുക / ഉണ്ടാക്കിയെടുക്കുക  എന്നതാണ് KHSMSA യെ മറ്റ് exclusionary, insulative  groupings  കളിൽ നിന്നും വ്യത്യസ്ഥമാക്കുന്നത് .
 
ഇതൊരു പുതിയ ആശയമല്ല , പ്രത്യക്ഷത്തിൽ വിപരീതങ്ങളായ ആശയധാരകൾ പൊതുനന്മയെ ലാക്കാക്കി ഒന്നിച്ചു തുഴഞ്ഞതിന്റെ ഏറ്റവും ആദ്യത്തെ ഉദാഹരണം കേരളത്തിലെ മുന്നണി (coalition) ഭരണക്രമമാണ്, പ്രത്യക്ഷത്തിൽ ആശയ വൈരികളായ  കോൺഗ്രസും – കമ്യൂണിസ്റ്റു പാർട്ടികളും കേന്ദ്രത്തിൽ സഖ്യകക്ഷികളായിട്ടുണ്ട് , BJP യും സോഷ്യലിസ്റ്റുകളും ( ജനതാദൾ ) കൈകോർത്തിട്ടുണ്ട് . പുതിയ കാലത്തേക്കു വന്നാൽ അഴിമതി രഹിത സദ്ഭരണം എന്നതു മാത്രം ഐഡിയോളജിയാക്കി ദേശീയ തലസ്ഥാനത്ത് ആം ആദ്മി പാർട്ടി ഭരിക്കുന്നുണ്ട് , ideology ക്കപ്പുറം ജനങ്ങളുടെ rallying point ആയി issues മാറിയിട്ടുണ്ട്, ഭൂസമരങ്ങൾ (മൂലമ്പിള്ളി, പുതുവൈപ്പ്) , പരിസ്ഥിതി സംരക്ഷണ മുന്നേറ്റങ്ങൾ ( ചാലക്കുടിപ്പുഴ, പശ്ചിമഘട്ടo മുല്ലപ്പെരിയാർ) തൊഴിൽ സമരങ്ങൾ (നഴ്സ് സമരം , സേൽസ് ഗേൾസ് സമരം) മുതൽ ഒടുവിൽ കന്യാസ്ത്രീ മാരുടെ സമരം വരെ പ്രത്യേക രാഷ്ട്രീയ പിന്തുണകളൊന്നുമില്ലാതെ പൊതു സമൂഹത്തെ സമരമുഖത്തേക്ക് ആകർഷിചടുപ്പിച്ച  gravitational pull അതത് വിഷയങ്ങളുടെ genuinity ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ്, Saturated Political ideologism  ത്തിനുമപ്പുറം വിശാലമായ സാദ്ധ്യതകളുടെ ലാൻഡ് സ്കേപ്  ഉണ്ടെന്ന തിരിച്ചറിവിലേക്ക് നമ്മൾ ഉണരുന്നത് .  ഈ പുത്തൻ പ്രവണതകൾ പരുവപ്പെടുത്തിയ മണ്ണിലാണ് നമ്മുടേതു പോലുള്ള സംഘടനകളുടെ ഭാവി പ്രതീക്ഷകയുടെ വിത്തുകൾക്ക് വേരോട്ടമുണ്ടാകുന്നത്.
 
വ്യത്യസ്ഥമായ,  സാമൂഹിക , സാമ്പത്തിക , രാഷ്ട്രീയ, സാംസ്കാരിക, ആശയ, ആദർശ പരിസരങ്ങളിൽ നിന്നുള്ളവരെ ഒരു കുടക്കീഴിൽ അണിനിരത്തുക, ഒരു പൊതു ലക്ഷ്യത്തിലേക്ക് ആവരുടെ collective energy യെ focus ചെയ്യിക്കുക എന്നത് ഒരേ സമയം അനന്ത സാദ്ധ്യതകളുള്ള പരീക്ഷണവും , വെല്ലുവിളിയുമാണ് .
 
വിയോജിപ്പുകൾ നിലനിൽക്കെത്തന്നെ യോജിക്കാവുന്ന ഇടങ്ങൾ കണ്ടെത്തുക എന്നതാണ് ഇതിന്റെ ആദ്യപടി . സെന്റർ ലെഫ്റ്റ് പൊളിറ്റിക്കൽ ടെർമിനോളജിയിൽ  കോമൺ മിനിമം പ്രോഗ്രാം (CMP) ന്റെ അടിസ്ഥാനത്തിലോ , റൈറ്റ് വിങ്ങ് ടെർമിനോളജിയിൽ അജണ്ട ഫോർ ഫോർവേഡ് മൂവ്മെന്റ് (AFW) നെ മുൻനിർത്തിയോ മുന്നോട്ടു പോവുക. ലക്ഷ്യത്തിലേക്കുള്ള  വഴിതെറ്റിക്കുന്ന  ആശയ  വ്യതിയാനങ്ങളെ ഒഴിവാക്കുക എന്നിടത്തു നിന്ന് തുടങ്ങാവുന്നതാണ് .
 
പൊതു സമൂഹവും, ജീവനക്കാരുടെ സമൂഹവും നമ്മുടെ   പ്രത്യേയ ശാസ്ത്ര ത്തെ  ഇരുകയ്യും നീട്ടി സ്വീകരിയ്ക്കാൻ തയ്യാറാകുന്ന ഈ കാലഘട്ടത്തിൽ,  ഈ നിലപാടുതറയെക്കുറിച്ച് അറിവും, അഭിമാനവും,  ഉണ്ടാകേണ്ടത് നമ്മുടെ  ഓരോരുത്തരുടെയും   ചരിത്രപരമായ  നിയോഗവും ഉത്തരവാദിത്തവുമാണ് .   

Unity in diversity.

Rising above differences & divisiveness for a common cause and Common god.

Rallying for ministerial brotherhood  &

Toiling tirelessly for the overall development, welfare  & upliftment of our fraternity

ഈ  അടിസ്ഥാന തത്വങ്ങളെ മുൻനിർത്തി  നമുക്ക് അണിചേരാം… മുന്നേറാം .

Let us discuss organizational re-engineering,

Let us confront the real issues squarely & fairly,

Let’s tread a new path,

The less traversed, Yet the right one …

shall we ??

Leave comments

Your email is safe with us.